'വാര്‍ഷിക പരീക്ഷ മാര്‍ച്ചില്‍, കരിക്കുലം കമ്മിറ്റി രണ്ട് ദിവസത്തിനകം രൂപീകരിക്കും', വി.ശിവന്‍കുട്ടി

കൂളുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 1 മുതല്‍ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്രഖ്യാപിച്ചിരിക്കുന്ന ടൈംടേബിള്‍ പ്രകാരം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും, പരീക്ഷ നടത്തുന്നിനും വേണ്ടിയുള്ള പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുകയാണ്. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള കരിക്കുലം കമ്മിറ്റി രണ്ട് ദിവസത്തിനകം രൂപീകരിക്കും. കമ്മിറ്റി കൂടിയ ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി അറിയിച്ചു.

സംസ്ഥാനത്തെ 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ 90 ശതമാനത്തോളം കുട്ടികളും വിദ്യാലയങ്ങളില്‍ എത്തിയിട്ടുണ്ട്. പരീക്ഷ കുട്ടികളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയുള്ളതല്ലെന്നും, പഠനത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. പല സ്‌കൂളുകളിലും അദികം സമയ ക്ലാസുകള്‍ നടത്തുന്നുണ്ട്. റിവിഷന്‍ ക്ലാസുകളും പുരോഗമിക്കുകയാണ്.

അതേസമയം സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികളും, ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ യാത്ര സൗകര്യങ്ങളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് മന്ത്രി വ്യക്തമാക്കി.

90 ശതമാനത്തോളം കുട്ടികളാണ് സ്‌കൂളുകളിലേക്ക് എത്തിയിട്ടുള്ളത്. സാധാരണ നിലയിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. യാത്ര സൗകര്യത്തില്‍ കെ..എസ്.ആര്‍.ടി.സി.യും പ്രൈവറ്റ് ബസുകളും സഹകരിക്കുന്നുണ്ടെന്ന് ശിവന്‍കുട്ടി പറഞ്ഞു.