ബുംറയെ എനിക്ക് ഭയമില്ല, എന്നാൽ എന്നെ പേടിപ്പിച്ച ഒരു ബോളർ ഉണ്ട്: എ ബി ഡിവില്ലിയേഴ്‌സ്

ലോക ക്രിക്കറ്റില്‍ ഒരു കാലത്തു എതിര്‍ ടീം ബൗളര്‍മാരുടെ പേടിസ്വപ്‌നമെന്നു വിലയിരുത്തപ്പെട്ട താരമാണ് മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ സൗത്താഫ്രിക്കന്‍ ഇതിഹാസ ബാറ്റര്‍ എ ബി ഡിവില്ലിയേഴ്‌സ്. എന്നാൽ തന്റെ കരിയറിൽ ഏറ്റവും ഭയപ്പെടുത്തിയ ബോളർ ആരാണെന്ന് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്.

എ ബി ഡിവില്ലിയേഴ്‌സ് പറയുന്നത് ഇങ്ങനെ:

” എനിക്കു ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ആ ബൗളര്‍ മുഹമ്മദ് ആസിഫാണ്. ചെറുപ്പകാലത്തു എന്റെ ബാറ്റിങ് ടെക്‌നിക്ക് അത്ര മികച്ചതായിരുന്നില്ല. എന്റെ വീക്ക്‌നെസ് അദ്ദേഹം (ആസിഫ്) മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹം വളരെ മനോഹരമായി പന്തെറിഞ്ഞ ബൗളറായിരുന്നു ലോകമെമ്പാടുമുള്ള ചില ബാറ്റര്‍മാര്‍ക്കു ആസിഫ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്” എ ബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Read more

ഏറ്റവും ഭയപെടുത്തിയ ബോളെറിന്റെ പേര് പറയുമ്പോൾ ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചത് ജസ്പ്രീത് ബുംറയുടെ പേര് പറയും എന്നായിരുന്നു. എന്നാൽ ബുംറയാകട്ടെ നിലവിൽ മികച്ച ഫോമിലല്ല ഉള്ളതും. ഇപ്പോൾ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൽ താരം രണ്ട് വിക്കറ്റുകൾ മാത്രമാണ് നേടിയിരിക്കുന്നത്.