‘അഴിമതിക്കെതിരെ ഒരു വോട്ട്’; യുഡിഎഫ് തിരഞ്ഞെടുപ്പ് മുദ്രാവാക്യം പിൻവലിച്ചു

Advertisement

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച അഴിമതിക്കെതിരെ ഒരു വോട്ട് എന്ന് മുദ്രാവാക്യം യുഡിഎഫ് പിൻവലിച്ചു. മുദ്രാവാ​ക്യത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പെടെ വിമർശനങ്ങൾ ഉയർന്നിരുന്നു.

അഴിമതിക്കേസിൽ രണ്ട് യുഡിഎഫ് എംഎൽഎമാർ ജയിലിലാകുകയും കൂടുതൽ പേർക്കെതിരെ നടപടി വരികയും ചെയ്ത സാഹചര്യത്തിൽ ഈ മുദ്രാവാക്യം തിരിച്ചടിയാകുമെന്ന് കണ്ടാണ് യു.ഡി.എഫ് തീരുമാനം തിരുത്തിയത്.

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ വി കെ ഇബ്രാഹിംകുഞ്ഞും, സ്വർണനിക്ഷേപ തട്ടിപ്പ് കേസിൽ എം സി കമറുദ്ദീനുമാണ് ഇപ്പോൾ റിമാൻഡിൽ കഴിയുന്നത്.

പുനർജനിക്കുന്ന ഗ്രാമങ്ങൾ, ഉണരുന്ന നഗരങ്ങൾ’ എന്നതാണ് യു.ഡി.എഫിന്റെ പുതിയ മുദ്രാവാക്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തിറക്കിയ യുഡിഎഫ് പ്രകടനപത്രികയിലാണ് പുതിയ മുദ്രാവാക്യമുള്ളത്.

പ്രകടന പത്രികയിലെ വാ​ഗ്ദാനങ്ങൾക്കെതിരെയും വിമർശനം ഉയർന്നു കഴിഞ്ഞു. കോവിഡ് വാ​ക്സിന് വന്ന് കഴിഞ്ഞാൽ വാർഡ് തലങ്ങളിൽ ഇടപ്പെട്ട് വാക്സിൻ എല്ലാ ജനങ്ങളിലുമെത്തിക്കുമെന്നാണ് പ്രധാന വാ​ഗ്ദാനം.