കണ്ണൂരിൽ ബോംബ് പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്; ഒരാളുടെ പരിക്ക് സാരമുള്ളത്

 

കണ്ണൂരിൽ ബോംബ് പൊട്ടി ഒന്നര വയസുകാരനടക്കം രണ്ട് കുട്ടികൾക്ക് പരിക്ക്. ഐസ്ക്രീം ബോളാണെന്ന് കരുതി കളിക്കാനെടുത്തപ്പോഴാണ് ബോംബ് പൊട്ടിയത്. സഹോദരങ്ങളായ മുഹമ്മദ്‌ ആമീൻ (5) മുഹമ്മദ്‌ റഹീദ് (ഒന്നര വയസ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുട്ടിക്കടുത്ത് പടിക്കച്ചാലിലാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്ക്രീം കപ്പ് വീട്ടിൽ കൊണ്ടുവന്ന് കളിക്കുന്നതിനിടെ സ്ഫോടനം സംഭവിക്കുകയായിരുന്നു.

മുഹമ്മദ് ആമീന്റെ പരിക്ക് സാരമുള്ളതാണ്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേിലേക്ക് മാറ്റി. തിരഞ്ഞെടുപ്പ് സമയത്ത് സംഘർഷം പതിവുള്ള സ്ഥലമാണിത്. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തയ്യാറാക്കിയ ഐസ്ക്രീം ബോംബാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്‌ഫോടനത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.