ഇര്‍ഫാന്റെ മരണം മസ്തിഷ്‌ക രക്തസ്രാവം മൂലം, മയക്കുമരുന്നു ഉപയോഗിക്കുമായിരുന്നുവെന്ന് പൊലീസ്

തിരുവനന്തപുരം പെരുമാതുറയിലെ ഇര്‍ഫാന്‍ (17) ന്റെ മരണകാരണം മസ്തിഷ്‌ക രക്തസ്രാവം മൂലമാണെന്ന് പ്രാഥമിക പോസ്‌ററുമാര്‍ട്ടം റിപ്പോര്‍ട്ട്. ഇര്‍ഫാന്‍ തുടര്‍ച്ചയായി ലഹരി ഉപയോഗിക്കുന്നയാളായിരു്ന്നുവെന്ന പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ലഹരി ഉപയോഗമോ അമിതമായ ലഹരി ഉപയോഗമോ മൂലമാകാം തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതെന്നും പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

കുട്ടിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയിച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി വന്നാല്‍ മാത്രമേ മരണകാരണങ്ങളില്‍ വ്യക്തിയുണ്ടാകൂ. മരിച്ച ഇര്‍ഫാന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് സുഹൃത്തുക്കള്‍ മൊഴി നില്‍കിയിട്ടുണ്ട്. അതേ സമയം ഇര്‍ഫാനെ വീട്ടില്‍ നിന്നും കൂട്ടിക്കണ്ടുപോയ സുഹൃത്ത് ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Read more

പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍-റജില ദമ്പതികളുടെ മകനാണ് മരിച്ച ഇര്‍ഫാന്‍. ഈ കുട്ടിയുടെ മരണകാരണം മയക്കുമരുന്ന് ഉപയോഗം മൂലമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇര്‍ഫാന്‍ മരിച്ചതച്. സുഹൃത്തുക്കള്‍ ചേര്‍ന്ന് മയക്കുമരുന്ന് നല്‍കിയതാണ് മരണകാരണമെന്നും ഇര്‍ഫാന്റെ മാതാപിതാക്കള്‍ പറഞ്ഞു.