സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപയിന്‍ ഉദ്ഘാടനം മാറ്റി

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിന്റെ ഉദ്ഘാടനം മാറ്റി. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റിയത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും.

ഞായറാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനെ എതിര്‍ത്ത് ക്രൈസ്തവ സഭകള്‍ ഒന്നടങ്കം രംഗത്ത് വന്നിരുന്നു. ക്രൈസ്തവ സഭകളുടെ സ്‌കൂളുകള്‍ അടച്ചിടാനും കെസിബിസി തീരുമാനിച്ചിരുന്നു.

Read more

കെസിബിസിയ്ക്ക് പുറമേ മാര്‍ത്തോമ സഭയും ഞായറാഴ്ച ലഹരി വിരുദ്ധ ക്യാംപെയ്ന്‍ ആചരിക്കുന്നതിനെ എതിര്‍ത്തു രംഗത്ത് വന്നിരുന്നു. വിശ്വാസികള്‍ ഞായറാഴ്ച വിശുദ്ധ ദിനമായാണ് കണക്കാക്കുന്നത്. ലഹരിവിരുദ്ധ പരിപാടിക്കായി ഞായറാഴ്ച തന്നെ തിരഞ്ഞെടുത്തത് വേദനാജനകമാണെന്ന് അറിയിച്ച് മാര്‍ത്തോമാ സഭ ലഹരി വിമുക്ത ക്യാമ്പയിനെ പിന്തുണയ്ക്കുന്നെന്നും വ്യക്തമാക്കി.