‘മതവര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ വ്യാജപ്രചാരണം നടത്തുന്നു’; കോടിയേരിക്ക് എതിരെ കേസ് എടുക്കണമെന്ന് കെ. സുരേന്ദ്രന്‍

Advertisement

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്നതിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയില്‍ എഴുതിയ ലേനത്തിലാണ് കോടിയേരിക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനെതിരെയുള്ള വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.  മതവര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ വ്യാപ്രചാരണം നടത്തുന്നുവെന്നും അഴിമതി മറയ്ക്കാന്‍ സിപിഎം വര്‍ഗീയരാഷ്ട്രീയം പയറ്റുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ജലീലിന്റെ സിമി പാരമ്പര്യം കടമെടുത്താണ് കോടിയേരി പ്രവര്‍ത്തിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ വൃത്തികെട്ട രാഷ്ട്രീയ തന്ത്രമാണ് അഴിമതി മൂടിവെയ്ക്കാന്‍ ജലീല്‍ ഉപയോഗിക്കുന്നത്. ദേശദ്രോഹികള്‍ക്ക് താവളമൊരുക്കിയ പിണറായി സര്‍ക്കാര്‍ രാജിവെച്ച് ഒഴിയും വരെ കേരളത്തില്‍ ഉയര്‍ന്നുവന്ന ജനകീയ സമരത്തിന് അവസാനമുണ്ടാകില്ല. രാജ്യത്തെ വഞ്ചിച്ച മന്ത്രിമാര്‍ സ്ഥാനമൊഴിയുന്നതു വരെ ബിജെപിയുടെ സമരം അവസാനിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേസന്വേഷണത്തെ പിണറായി വിജയന്‍ രഹസ്യമായി അട്ടിമറിക്കുകയാണെന്നും നാണംകെടും മുമ്പ് രാജിവെച്ചൊഴിയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഖുർആന്‍ വിതരണം ചെയ്തതിനെ ബിജെപി എതിര്‍ത്തിട്ടില്ലെന്നും നിയമവിരുദ്ധമായി സ്വര്‍ണവും പണവും കടത്തിയതിനെതിരെയാണ് ബിജെപി രംഗത്തെത്തിയതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.