പുതിയ കേസുകൾ ചുമത്തുന്നത് ഭയപ്പെടുത്തുന്നു; യു.പി പൊലീസ് നടപടിക്ക് എതിരെ സിദ്ദിഖ് കാപ്പന്റെ ഭാര്യ

Advertisement

യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ പുതിയ കേസുകൾ ചുമത്തുന്നത് ഭയപ്പെടുത്തുന്നുവെന്ന് ഭാര്യ റൈഹാനത്ത്.

പൊലീസ് കസ്റ്റഡിയിലായി രണ്ടാഴ്ച്ചയോളമായിട്ടും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ലെന്നും ആശങ്ക വര്‍ദ്ധിച്ചതായും റൈഹനാത്ത് പറയുന്നു.

സിദ്ദിഖ് കാപ്പന്‍റെ മോചനം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ സമരം തുടങ്ങി. മലപ്പുറം കളക്ടറേറ്റിന് മുന്നിലാണ് കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ടവര്‍ സമരം നടത്തുന്നത്.

അതേസമയം സിദ്ദിഖ് കാപ്പന്‍റെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ടി.എന്‍‌ പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു. സിദ്ധിക്ക് കാപ്പന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു.

കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദലിയുടെ നേതൃത്വത്തില്‍ മലപ്പുറം കളക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി ചെക്കുട്ടി, യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ് തുടങ്ങിവർ പങ്കെടുത്തു.