അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം കപ്പല്‍ മറിഞ്ഞുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കപ്പല്‍ ഉടമകളായ എംഎസ്‌സി കമ്പനിയുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മൂന്ന് വിദഗ്ധ സമിതികള്‍ രൂപീകരിച്ചു. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അദ്ധ്യക്ഷരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍ കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും.
Read more
മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ഏഴംഗങ്ങളും ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ എട്ടംഗങ്ങളുമാണ് ഉള്ളത്. കൊച്ചി പുറങ്കടലിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സര്‍ക്കാര്‍, നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു.