യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി കടന്നുവന്ന കെ എസ് ശബരീനാഥൻ ജയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ കവടിയാർ വാർഡിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയാണ് കെ എസ് ശബരീനാഥൻ. ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു. എൽഡിഎഫിൻ്റെ യുവ സ്ഥാനാർത്ഥി അമൃത ആറിനേയാണ് ശ്രീലേഖ പരാജയപ്പെടുത്തിയത്. മുൻ ഡിജിപി കൂടിയാണ് ശ്രീലേഖ ഐപിഎസ്. കഴിഞ്ഞ തവണ ഒരു വോട്ടിന് ബിജെപിക്കെതിരെ കോൺഗ്രസ് വിജയിച്ച വാർഡാണ് കവടിയാർ. അവിടെ ഇത്തവണ ശബരീനാഥനെ സ്ഥാനാർത്ഥിയായി കോൺ​ഗ്രസ് അപ്രതീക്ഷിതമായാണ് പ്രഖ്യാപിച്ചത്.