മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ എസ്എഫ്‌ഐഒ അന്വേഷണം; മാസപ്പടിയില്‍ കുരുങ്ങി വീണ വിജയന്‍; ഉത്തരവ് പുറത്തിറക്കി കോര്‍പ്പറേറ്റ് മന്ത്രാലം

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) മാസപ്പടി കേസ് അന്വേഷിക്കും.

വീണക്കെതിരെയുള്ള ഗുരുതര ആരോപണം അന്വേഷിക്കാന്‍ കോര്‍പ്പറേറ്റ് മന്ത്രാലയമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. . എക്‌സാലോജിക്കിന്റെയും സിഎംആര്‍എല്ലിന്റെയും കെഎസ്ഐഡിസിയുടെയും ഇടപാടുകള്‍ എസ്എഫ്‌ഐഒ അന്വേഷിക്കും. ഇതിനായി ആറ് അംഗ സംഘത്തെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്.

അന്വേഷണത്തിനായി കേന്ദ്രം ആറ് അംഗ സംഘത്തെ നിയോഗിച്ചു. കോര്‍പ്പറേറ്റ് മന്ത്രായലയത്തിന് കീഴിലുള്ള ഏറ്റവും ഉയര്‍ന്ന അന്വേഷണമാണ് എസ്എഫ്ഐഒ നടത്തുക.

എട്ടുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കും. എക്‌സാലോജിക്കിന് എതിരായ എസ്എഫ്‌ഐഒ അന്വേഷണ പരിധിയില്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിയും ഉള്‍പ്പെടും. എക്‌സാലോജിക്ക്-സിഎംആര്‍എല്‍ ഇടപാട് അന്വേഷണവും എസ്എഫ്‌ഐഒയുടെ പരിധിയിലായിരിക്കും.

Read more

മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണെന്നായിരുന്നു സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞത്.