നേമത്ത് എൽ.ഡി.എഫിനും തിരുവനന്തപുരത്ത് യു.ഡി.എഫിനും വോട്ട് നൽകി; വെളിപ്പെടുത്തലുമായി എസ്.ഡി.പി.ഐ

നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും പാർട്ടി പിന്തുണച്ചെന്ന് എസ്.ഡി.പി.ഐ വെളിപ്പെട്ടുത്തൽ.

നേമത്ത് എൽഡിഎഫിനും തിരുവനന്തപുരത്ത് യുഡിഎഫിനും വോട്ടുചെയ്തുവെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള പറഞ്ഞു.

ബിജെപിയുടെ സാദ്ധ്യത തടയാനാണ് ഇരു മുന്നണികളെയും സഹായിച്ചതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പറഞ്ഞു.

നേമത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ വിജയം തടയാൻ ഇടതു മുന്നണിയാണ് ഉചിതമെന്നതു കൊണ്ടാണ് സ്ഥാനാർത്ഥി വി ശിവൻകുട്ടിക്കൊപ്പം നിന്നത്.

നേമത്ത് പതിനായിരത്തോളം വോട്ടുകളും തിരുവനന്തപുരത്ത് മൂവായിരത്തോളം വോട്ടുകളും പാർട്ടിക്കുണ്ടെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

കഴക്കൂട്ടം ഉൾപ്പടെ പാർട്ടിക്ക് സ്ഥാനാർത്ഥിയില്ലാത്തിടത്ത് ഇരുമുന്നണികളും സഹായം തേടിയെന്നും എസ്ഡിപിഐ വെളിപ്പെടുത്തി.

എന്നാൽ കഴക്കൂട്ടത്ത് ഒരു മുന്നണിയോടും മമത കാണിച്ചല്ലെന്നും പ്രവർത്തകർ മഃനസാക്ഷി വോട്ട് ചെയ്‌തെന്നും എസ്ഡിപിഐ നേതാവ് പറഞ്ഞു.