വടകരയില്‍ മോഷ്ടിച്ച ബൈക്കുകളുമായി പിടിയിലായത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; മോഷണ വാഹനങ്ങള്‍ ലഹരി കടത്താന്‍

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക്കുകളുമായി പിടിയിലായത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ആറ് ബൈക്കുകളുമായി അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് വടകരയില്‍ പിടിയിലായത്. ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് മോഷ്ടിച്ച ബൈക്കുകളുമായി പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് വിദ്യാര്‍ത്ഥികള്‍ ബൈക്കുകള്‍ മോഷ്ടിച്ചത്. എന്നാല്‍ ബൈക്ക് മോഷ്ടിച്ച രീതിയേക്കാള്‍ പൊലീസിനെ ഞെട്ടിച്ചത് വിദ്യാര്‍ത്ഥികള്‍ ബൈക്ക് മോഷ്ടിച്ച കാരണമാണ്. ബൈക്കുകളില്‍ ലഹരി വസ്തുക്കള്‍ കടത്താനായിരുന്നു വിവിധ ഇടങ്ങളില്‍ നിര്‍ത്തിയിടുന്ന ബൈക്കുകള്‍ മോഷിടിച്ചിരുന്നത്.

Read more

തുടര്‍ന്ന് ബൈക്കുകളില്‍ രൂപമാറ്റം വരുത്തിയും വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചും ലഹരി കടത്തുന്നതാണ് ഇവരുടെ രീതി. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് ഇവ കടത്തിയിരുന്നത്. മോഷ്ടിച്ച ചില ബൈക്കുകളുടെ നിറവും ഇവര്‍ ഇത്തരത്തില്‍ മാറ്റിയിരുന്നു.