മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പിതാവ് സനുമോഹന്‍ കര്‍ണാടകയില്‍ പിടിയിൽ

മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട പിതാവ് സനുമോഹന്‍  പിടിയിലായി. കർണാടകയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലൂർ മൂകാംബികയിലെ ലോഡ്ജിൽനിന്നുള്ള സനുവിന്റെ ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ കർണാടകയിൽ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഇയാൾ പിടിയിലായത്. ‍

കൊല്ലൂരിൽ ഇയാൾ ആറ് ദിവസത്തോളം ഒളിവിൽ കഴിഞ്ഞെന്നാണ് വിവരം. ഇയാൾ നൽകിയ തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ വിവരം ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിക്കുയായിരുന്നു.

Read more

ഹോട്ടലിലെ ബില്ലടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹൻ കടന്നുകളഞ്ഞതെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. ഇന്ന് രാവിലെ 8.45 ഓടെയാണ് സനു മോഹൻ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലിൽ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹൻ മാസ്‌ക് ധരിച്ചിരുന്നതായും അധികൃതർ പൊലീസിനോട് പറഞ്ഞു.