ജനങ്ങള്‍ക്ക് ഹെലികോപ്റ്ററുകളല്ല അരിയാണ് നല്‍കേണ്ടതെന്ന് രമേശ് ചെന്നിത്തല

കേരളത്തിന് അത്യാവശ്യം ഹെലികോപ്റ്ററുകളല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുമേഖലാ സ്ഥാപനമെന്ന് കരുതി പവന്‍ഹന്‍സ് കമ്പനി പറയുന്ന തുക വാടക നല്‍കണമെന്ന് എവിടെയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ജനങ്ങള്‍ക്ക് ഹെലികോപ്റ്ററുകളല്ല മറിച്ച് അരിയാണ് നല്‍കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിദേശ പര്യടനങ്ങള്‍ കൊണ്ട് ഇതുവരെ ഒരു ഉപയോഗവും ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല ആരോപിച്ചു. കോടികള്‍ വിദേശ സഹായം ലഭിക്കുമെന്നത് മുഖ്യമന്ത്രിയുടെ പതിവ് പല്ലവി മാത്രമെന്നും അദ്ദേഹം പറഞ്ഞു.