സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 31 വരെ ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് ഇന്നും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീകിഷണ വകുപ്പ്. 31 വരെ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ഒരു ജില്ലയിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. 29-05-2022 മുതല്‍ 30-05-2022 വരെയാണ് നിയന്ത്രണം. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ 29-05-2022 മുതല്‍ 30-05-2022 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ഈ മേഖലകളിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 30ഓടെ സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചന നല്‍കുന്നത്. മണ്‍സൂണിന്റെ ആദ്യ പാദത്തില്‍ താരതമ്യേന മഴകുറവായിരിക്കുമെന്നാണ് പ്രവചനം.