പി എം കിസാന്‍ ലോണ്‍; കേരളത്തില്‍ 30,416 പേര്‍ക്ക് അര്‍ഹതയില്ല, തിരിച്ചടച്ചില്ലെങ്കില്‍ നിയമനടപടിക്ക് കേന്ദ്രം

സംസ്ഥാനത്ത് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന സഹായം കൈപ്പറ്റിയവരില്‍ 30,416 പേര്‍ അനര്‍ഹരാണെന്ന് കണ്ടെത്തല്‍. ലോണ്‍ കൈപ്പറ്റിയവരില്‍ 21,018 പേര്‍ ആദായനികുതി അടയ്ക്കുന്നവരാണ്. ഇവരില്‍ നിന്നും പണം തിരികെ വാങ്ങി നല്‍കണമെന്നും കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി 5,600 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു കൈമാറിയിട്ടുണ്ട്. ആറായിരം രൂപ വീതം വര്‍ഷത്തില്‍ വര്‍ഷത്തില്‍ മൂന്നു തവണയാണ് നല്‍കിയിട്ടുള്ളത്. 31 കോടിരൂപയില്‍ 4.90 കോടി മാത്രമാണ് ഇതുവരെ തിരിച്ചുകിട്ടിയത്. 37.2 ലക്ഷം പേരാണ് സംസ്ഥാനത്ത് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.

അര്‍ഹതിയല്ലാത്ത ആളുകളില്‍ നിന്ന് പണം തിരിച്ചുപിടിക്കുന്നതിനായി ഫീല്‍ഡ്ലെവല്‍ ഓഫീസര്‍മാര്‍ നടപടി ആരംഭിച്ചതായി കൃഷി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. അര്‍ഹതയില്ലാത്ത ആളുകള്‍ പണം തിരികെ നല്‍കിയില്ലെങ്കില്‍ അവരെ ഭാവിയില്‍ മറ്റാനുകൂല്യങ്ങളില്‍നിന്ന് ഒഴിവാക്കുമെന്നും, നിയമ നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്ര കൃഷിമന്ത്രാലയം സംസ്ഥാനത്തിന് അയച്ച നോട്ടീസില്‍ വ്യക്തമാക്കി.