പാര്‍ട്ടിയിലും സര്‍ക്കാരിലും അവസാന വാക്ക് പിണറായി തന്നെ

സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നതോടെ പാര്‍ട്ടിയിലും സര്‍ക്കാരിലും ഇപ്പോഴും അവസാനവാക്ക് താന്‍ തന്നെയാണെന്ന് പിണറായി വിജയന്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ഇ പി ജയരാജനെതിരെ സാമ്പത്തികാഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ അത് പിണറായിക്ക് കൂടിയുള്ള തിരിച്ചടിയായി സി പി എമ്മിനുള്ളില്‍ നിന്ന് ചിലര്‍ വ്യഖ്യാനിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ എം വി ഗോവിന്ദന്‍ പാര്‍ട്ടിയില്‍ പിടിമുറുക്കുന്ന സൂചനകളും ഉണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം അപ്രസ്‌കതമാക്കിക്കൊണ്ട് പാര്‍ട്ടിയിലും സര്‍ക്കാരിലും അവസാനവാക്ക് താനാണെന്ന് സജി ചെറിയാന്റെ മന്ത്രി സഭയിലേക്കുള്ള തിരിച്ചുവരവിലൂടെ പിണറായി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

പിണറായിയുടെ നിര്‍ദേശ പ്രകാരമാണ് വെള്ളിയാഴ്ച ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സജി ചെറിയാനെ മന്ത്രിയാക്കാനുള്ള അനുവാദം സര്‍ക്കാരിന് നല്‍കിയത്. ഇക്കാര്യത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ചര്‍ച്ച പോലും സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടന്നില്ല. പിണറായി തിരുമാനിച്ചു, സെക്രട്ടറിയേറ്റംഗീകരിച്ചുവെന്നത് മാത്രമാണ് അവിടെ നടന്നത്. എം വി ഗോവിന്ദന്റെ പാര്‍ട്ടിയിലെ സ്വാധീനമൊക്കെ പിണറായിക്ക് മുന്നില്‍ വട്ടപ്പൂജ്യമാണ് എന്ന്് തെളിയിക്കുന്നതായി ഈ സംഭവം.

പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന കാലം വരെ സര്‍ക്കാരും പാര്‍ട്ടിയും പിണറായിയുടെ കാല്‍ക്കീഴില്‍ തന്നെയായിരിക്കും. സജി ചെറിയാന്‍ രാജിവച്ചപ്പോള്‍ തന്നെ വിവാദം ഒതുങ്ങിയ ശേഷം അദ്ദേഹം തിരിച്ചുവരുമെന്ന് പിണറായി വിജയന്‍ തന്നെ സൂചന നല്‍കിയിരുന്നു. സി പി എമ്മില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന കാലത്ത് വി എസിന്റെ ശക്തികേന്ദ്രമായിരുന്ന ആലപ്പുഴ ജില്ലയെ ജി സുധാകരനൊപ്പം അടിയുറച്ച് നിന്ന് പിണറായി പക്ഷത്തെത്തിക്കാന്‍ വലിയ സംഭാവനകള്‍ നല്‍കിയ ആളാണ് സജി ചെറിയാന്‍. അവസാനം പിണറായിക്കെതിരെ കലാപക്കൊടിയുയര്‍ത്തിയ ജി സുധാകരനെയും സജി ചെറിയാനെ ഉപയോഗിച്ച് പിണറായി വെട്ടിനിരത്തി. ഇത്രക്ക് വിശ്വസ്തനായ സജി ചെറിയാനെ അധികകാലം പുറത്ത് നിര്‍ത്താന്‍ പിണറായി വിജയന് കഴിയില്ല.

മന്ത്രി എന്ന നിലയില്‍ തരക്കേടില്ലാത്ത പ്രവര്‍ത്തനം കാഴ്ചവച്ചയാളാണ് സജി ചെറിയാന്‍. വിവാദം അവസാനിക്കുമ്പോള്‍ മന്ത്രി സഭയിലേക്ക് തിരിച്ചുവരാമെന്ന ഉറപ്പ് രാജിവയ്കുമ്പോള്‍ തന്നെ പിണറായി സജി ചെറിയാന് നല്‍കിയിരുന്നു. അന്നത്തെ വിവാദം തല്‍ക്കാലം ഒന്നടക്കാന്‍ വേണ്ടിയാണ് പിണറായി സജി ചെറിയാനോട് രാജി വാങ്ങിയതും