പാലക്കാട് ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

ട്രെയിനില്‍ യാതക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍.കോയമ്പത്തൂര്‍-ഷൊര്‍ണ്ണൂര്‍ മെമുവിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സേലം പാടിയപൊടി സ്വദേശി രാജയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

ശുചിമുറിയിലാണ് രാജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് പറളി സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാരും ഗാര്‍ഡും ചേര്‍ന്ന് സ്റ്റേഷന്‍ ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ പറളി സ്റ്റേഷനില്‍ പിടിച്ചിടുകയും ആര്‍പിഎഫിനെ വിവരം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. രാജയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.