'ഇനിയെങ്കിലും നന്നാവാന്‍ നോക്കൂ' ; ജോസ് കെ മാണിയോട് ഷോണ്‍

പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാത്ത തോല്‍വിയാണ് യുഡിഎഫ് ഏറ്റുവാങ്ങിയത്. തോല്‍വിയില്‍ വിമര്‍ശനം ശരങ്ങള്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനാണ് കൂടുതല്‍ ഏറ്റുവാങ്ങേണ്ടിവരുന്നത്.അതിനിടയിലാണ് പി. സി ജോര്‍ജിന്റെ മകനും കേരള കോണ്‍ഗ്രസ് യുവജനവിഭാഗം മുന്‍ നേതാവുമായിരുന്ന ഷോണ്‍ ജോര്‍ജ്, ജോസ് കെ മാണിയെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

ജോസ് കെ മാണിക്കും ഭാര്യക്കും നേരെയാണ് ഷോണിന്റെ വിമര്‍ശനം. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാന്‍ ജോസ് കെ മാണിയുടെ നിലപാടുകള്‍ മാത്രമാണ് കാരണം.ഇനിയെങ്കിലും നന്നാവാന്‍ നോക്കൂവെന്നും ഷോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക്  കുറിപ്പ് വായിക്കാം

Read more