വയോധികന്റെ മൃതദേഹം കടത്തിണ്ണയില്‍; തലയിലെ മുറിവ് ആയുധം കൊണ്ട് സംഭവിച്ചത്; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കോട്ടയത്ത് കടത്തിണ്ണയില്‍ വയോധികന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മുക്കൂട്ടുതറയില്‍ ലോട്ടറി വില്‍പ്പനക്കാരനായ ഗോപിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗോപിയുടെ തലയില്‍ കണ്ടെത്തിയ മുറിവ് ആയുധം കൊണ്ട് സംഭവിച്ചതാകാമെന്നാണ് നിഗമനം. സംഭവത്തെ തുടര്‍ന്ന് കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വ്യക്തി ഗോപിയെ ആക്രമിച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Read more

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ ഭിത്തിയില്‍ അലക്ഷ്യമായി എഴുതിയ വാക്കുകളും സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.