പ്രതിനിധിയല്ലാത്ത ഏരിയ സെക്രട്ടറി സി.ഐ.ടി.യു ദേശീയ സമ്മേളനത്തില്‍; ആലപ്പുഴ സി.പി.എമ്മില്‍ വിവാദം

ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും വിവാദം. പ്രതിനിധിയല്ലാത്ത സിപിഎം ഏരിയ സെക്രട്ടറി സിഐടിയു ദേശീയ സമ്മേളനത്തിനെത്തി. നേതാവിനൊപ്പം പ്രമുഖ കരാറുകാരനും ബെംഗളൂരുവിലെത്തി.

ഇവര്‍ മറ്റ് നേതാക്കള്‍ക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിച്ചത്. ഇവരുടെ ചിത്രങ്ങള്‍ നോര്‍ത്ത് ഏരിയ കമ്മിറ്റി യോഗത്തില്‍ ചിലര്‍ കാണിച്ചു. രഹസ്യയോഗങ്ങളുടെ ആസൂത്രകന്‍ ഈ ഏരിയ സെക്രട്ടറിയെന്ന് ആരോപണം.