സീനിയേഴ്‌സിനോട് ബഹുമാനമില്ല; മലപ്പുറത്ത് വിദ്യാര്‍ത്ഥിക്ക് റാഗിംഗിനിടെ ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് വിദ്യാര്‍ത്ഥിക്ക് റാഗിങിനിടെ ക്രൂര മര്‍ദ്ദനം. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ത്ഥി രാഹുലിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പരപ്പനങ്ങാടി കോപ്പറേറ്റീവ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് രാഹുല്‍. സീനിയര്‍ വിദ്യാര്‍ത്ഥികളോട് ബഹുമാനമില്ലെന്ന് പറഞ്ഞാണ് റാഗിങ് തുടങ്ങിയത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന രാഹുലിനെ ഇവര്‍ സംസാരിക്കാന്‍ എന്ന് പറഞ്ഞ് ബലമായി കൂട്ടികൊണ്ടുപോയി മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു.

Read more

മര്‍ദ്ദനത്തില്‍ കണ്ണിന് പരിക്കേറ്റു. മുഖത്തും ശരീരത്തിലും മര്‍ദ്ദിച്ചതിന്റെ പാടുകളുണ്ട്. സംഭവത്തിന് പിന്നാലെ നാല് സീനിയര്‍ വിദ്യാര്‍ത്ഥികളെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. റാഗിങ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പരപ്പനങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്.