ഏഴ് ദിവസത്തിനകം മടങ്ങുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട; പ്രോട്ടോക്കോളില്‍ മാറ്റമില്ലെന്ന് ചീഫ് സെക്രട്ടറി

കേരളത്തിലേക്ക് വരുന്നവര്‍ ഏഴുദിവസത്തില്‍ കൂടുതല്‍ തങ്ങുകയാണെങ്കില്‍ ആദ്യ ഏഴുദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധന തുടരുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്

വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച ക്വാറന്റൈനിൽ കഴിയണം എന്ന വാർത്ത ചില മാധ്യമങ്ങളിൽ പുതിയ തീരുമാനം എന്ന രീതിയിൽ വ്യാഴാഴ്ച വന്നതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്.

Read more

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഏഴു ദിവസത്തിൽ കൂടുതൽ ഇവിടെ കഴിയുന്നുണ്ടെങ്കിൽ ആദ്യത്തെ ഏഴു ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. എട്ടാം ദിവസം ആർ. ടി. പി. സി. ആർ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം വിശദീകരിച്ചു.