ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ, പിന്നെന്തിന് മാറി ചിന്തിക്കണം?: മുകേഷ് 

 

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ കക്ഷികളുടെ സ്ഥാനാർത്ഥികളും നേതാക്കളുമെല്ലാം സോഷ്യൽ മീഡിയയെ തങ്ങളുടെ പ്രചാരണങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെ എൽ.ഡി.എഫിന് വോട്ട് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൊല്ലം എം.എൽ.എയും ചലച്ചിത്ര താരവുമായ മുകേഷ്. ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ പിന്നെന്തിന് മാറി ചിന്തിക്കണം എന്നാണ് എൽ ഡി എഫിന് വോട്ട് തേടിയുളള ഫേസ്‌ബുക്ക് പോസ്റ്റിൽ മുകേഷ് ചോദിക്കുന്നത്.

മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പെൻഷൻ മുടങ്ങിയിട്ടില്ല!….

റേഷൻ മുടങ്ങിയിട്ടില്ല!………

മരുന്ന് മുടങ്ങിയിട്ടില്ല.!……

പുസ്തകം മുടങ്ങിയിട്ടില്ല!………..

കറന്റ് കട്ടായിട്ടില്ല!……………….

ആശുപതിയും ജോറായി………………

റോഡെല്ലാം കേമമായി!………..

സ്‌കൂളെല്ലാം ഹൈടെക്കക്കായി!…….

പൊതുമേഖലയെല്ലാം  ലാഭത്തിലായി!……….

പാവങ്ങൾക്കെല്ലാം വീടുമായി………..

പിന്നെന്തിന് മാറി ചിന്തിക്കണം?……………..

ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ ………………………?

വികസന വിസ്മയങ്ങളും തുടരണ്ടേ …………….?

Image may contain: 2 people

https://www.facebook.com/mukeshcineactor/posts/1245459519160368