ശശി തരൂര്‍ ആര്‍എസ്എസ് മനസ്സുള്ള കോണ്‍ഗ്രസുകാരന്‍; അഹങ്കാരം നിറഞ്ഞ സ്വഭാവം; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി.ആര്‍. അനില്‍. ശശി തരൂര്‍ ആര്‍എസ്എസ് മനസുള്ള കോണ്‍ഗ്രസുകാരനാണ്. വാക്കുകളിലും പ്രവൃത്തിയിലും അത് പ്രകടമാണെന്ന് അനില്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കുന്നത് എന്തിനാണെന്ന തൂരിന്റെ ചോദ്യമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

Read more

തരൂരിന്റെ വാക്കുകള്‍ അഹങ്കാരം നിറഞ്ഞതാണെന്ന് മന്ത്രി വിമര്‍ശിച്ചു.
കോണ്ഡഗ്രസുകാരില്‍നിന്ന് ഒറ്റപ്പെട്ടുപോയ സ്ഥാനാര്‍ഥിയാണ് ശശി തരൂര്‍. മണ്ഡലത്തില്‍ വിപുലമായ പ്രവര്‍ത്തനമാണ് പന്ന്യന്‍ രവീന്ദ്രന് വേണ്ടി നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.