‘ഞാൻ കേരളത്തിലാണ്, സർക്കാർ അവരാല്‍ ആവുന്നത് ചെയ്യുന്നുണ്ട്‘; കോവിഡ് ബാധിച്ച ആർ.എസ്.എസുകാരന്റെ സന്ദേശം പുറത്തുവിട്ട് കാർട്ടൂണിസ്റ്റ്

കേരള സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് കൊണ്ടുള്ള ആർ.എസ്.എസ് പ്രവർത്തകന്റെ വാട്സ്ആപ്പ് സന്ദേശം ശ്രദ്ധ നേടുന്നു.

പ്രമുഖ കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യക്ക് കേരളത്തിലെ ആർ.എസ്.എസ് പ്രവർത്തകൻ അയച്ച സന്ദേശമാണ് സോഷ്യൽ മീഡയിൽ ചർച്ചയാവുന്നത്.

കേന്ദ്ര സർക്കാരിനെതിരെയുള്ള തന്റെ കാർട്ടൂണുകളുടെ പേരിൽ നിരവധി തവണ താനുമായി സംവാദം നടത്തിയയാളുടെ സന്ദേശമെന്ന് പറഞ്ഞ് കൊണ്ട് സതീഷ് ആചാര്യ തന്നെയാണ് സന്ദേശം ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടത്.

തനിക്ക് കോവിഡ് പിടിപെട്ടെന്നും ഇപ്പോൾ താങ്കളുടെ കാർട്ടൂണുകളുടെ വില മനസ്സിലാവുന്നുമെന്നുമാണ് ആർഎസ്എസ് പ്രവർത്തകൻ അയച്ചിരിക്കുന്ന സന്ദേശം.

Read more

സംവാദത്തിനപ്പുറം ഇദ്ദേഹം ഒരിക്കലും തന്നോട് മോശം ഭാഷയിൽ പ്രതികരിച്ചിട്ടില്ലെന്നും സതീഷ് ആചാര്യ പറയുന്നു. ബിജെപി സർക്കാരിനെ വിമർശിച്ചു കൊണ്ടുള്ള സതീഷ് ആചാര്യയുടെ എഡിറ്റോറിയൽ കാർട്ടൂണുകൾ ജനശ്രദ്ധ നേടിയിരുന്നു.