ബംഗളൂരൂ വിമാനത്തവളത്തില്‍ വ്യാജബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ അറസ്റ്റില്‍

ബംഗളൂരൂ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണിമുഴക്കിയ മലയാളി സ്ത്രീ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിനി മാനസി സതീബൈനുവാണ് അറസ്റ്റിലായത്. കൊല്‍ക്കത്തക്കുളള ഇന്‍ഡിഗോ വിമാനം കയറാനെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ വിമാനത്തിന്റെ ബോര്‍ഡിംഗ് സമയം കഴിഞ്ഞതിനെ തുടര്‍ന്ന് ഇവരെ കയറ്റാന്‍ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ തെയ്യാറായില്ല.

ഇതേ തുടര്‍ന്ന് ഇവര്‍ ബഹളം വയ്കുകയായിരുന്നു. ബോര്‍ഡ് ഗേറ്റനടുത്തേക്ക് നിങ്ങിയ ഇവര്‍ അവിടെക്കിടന്നു ബഹളം വയ്കുകയും വിമാനത്താവളത്തില്‍ ബോംബുണ്ടെന്നും ഓടി രക്ഷപെടാനും അവിടെ നിന്നവരോട് വിളിച്ചു പറയുകയായിരുന്നു.

Read more

തടയാന്‍ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ഇവരെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.