കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ആക്രമണം; ആറ്റിങ്ങലില്‍ മൂവര്‍സംഘം അറസ്റ്റില്‍

തിരുവനന്തപുരം ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് എരുമക്കാവ് സ്വദേശി സംഗീത്, അടിക്കലം സ്വദേശി കൃഷ്ണപ്രസാദ്, നഗരൂര്‍ സ്വദേശി വിഷ്ണുപ്രസാദ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.

ആറ്റിങ്ങല്‍ ഡിപ്പോയിലെ ബസ് തടഞ്ഞിട്ടായിരുന്നു ആക്രമണം. ഇന്നോവ കാറിലായിരുന്നു മൂവര്‍ സംഘമെത്തിയത്. തുടര്‍ന്ന് ബസ് തടഞ്ഞിട്ട് കെഎസ്ആര്‍ടിസി ഡ്രൈവറെ അസഭ്യം പറയുകയായിരുന്നു. അര മണിക്കൂറോളം അക്രമികള്‍ ബസ് തടഞ്ഞിട്ടതായാണ് പരാതി. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ജയകുമാറിന് നേരെയാണ് അതിക്രമമുണ്ടായത്.

Read more

അക്രമികള്‍ ബസിന് കേടുപാടുകള്‍ വരുത്തിയതായും കെഎസ്ആര്‍ടിസി അറിയിച്ചു. ബസിന്റെ ലൈറ്റ് മൂവര്‍ സംഘം അടിച്ചുതകര്‍ത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.