സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായി പുതിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കേരളത്തില്‍ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. പുന:സംഘടനയിലെ തുടര്‍ നടപടികള്‍ എപ്പോഴെന്നത് നേതൃതലത്തില്‍ ചര്‍ച്ച തീരുമാനിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍.
സംസ്ഥാനത്ത് പാര്‍ട്ടി ഐക്യത്തോടെ പോകണമെന്ന് യോഗത്തില്‍ ഹൈക്കമാന്‍ഡ് നേതൃത്വം നിര്‍ദേശം നല്‍കി. തമ്മിലടിച്ച് വിജയ സാധ്യത ഇല്ലാതാക്കരുത്. കേരളത്തില്‍ ജയിക്കാനുള്ള അനുകൂല സാഹചര്യമുണ്ട്. സര്‍ക്കാരിനെതിരായ വികാരം അനുകൂലമാക്കണം. വിജയ സാധ്യത സംബന്ധിച്ച പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടികയില്‍ കേരളം ആദ്യ പരിഗണനയിലാണുള്ളത്.
Read more
അതേസമയം യുഡിഎഫില്‍ നിന്ന് പോയ മുന്‍ ഘടക കക്ഷികളെ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടത്തുമെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി. പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പലര്‍ക്കും അതൃപ്തിയുണ്ടെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് പാലക്കാട് മികച്ച വിജയം നേടിയതെന്ന കാര്യമാണ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ ഓര്‍മിപ്പിച്ചത്. ഇന്ന് നടന്ന യോഗത്തില്‍ കേരളത്തിലെ മേഖല തിരിച്ചുള്ള രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ടും ചര്‍ച്ചയായി.