സംസ്ഥാനത്തെ ആരോ​ഗ്യരം​ഗം തകർന്നു; ആരോ​ഗ്യമന്ത്രിയെ സി.പി.എം ബിംബവത്കരിക്കുന്നുവെന്ന് മുല്ലപ്പള്ളി

Advertisement

ആരോ​ഗ്യമന്ത്രി കെ.കെ ശൈലജയ്ക്കും സംസ്ഥാന ആരോ​ഗ്യവകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രം​ഗത്ത്.

സംസ്ഥാനത്തെ ആരോ​ഗ്യരം​ഗം തകർന്നു. പ്രതിച്ഛായ വർദ്ധിപ്പിക്കാൻ നടത്തിയ ബിംബവത്കരണത്തിൻ്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ആരോ​ഗ്യമന്ത്രിയെ ബിംബവത്കരിക്കാൻ സിപിഎം ശ്രമിച്ചു. കോവിഡിൽ പി ആർ ഏജൻസിയെ വെച്ചാണ് ബിംബവത്കരണത്തിന് സിപിഎം ശ്രമിച്ചത്. വ്യക്തിപരമായി ആരോഗ്യ മന്ത്രിയോട് വിയോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രിയെ കുറിച്ചും ആരോഗ്യവകുപ്പിനെ കുറിച്ചും താൻ നേരത്തെ പറഞ്ഞത് ശരിയായെന്നും മുല്ലപ്പള്ളി കൂട്ടിചേർത്തു. അതേ സമയം
കേരളത്തിലെ അഴിമതി കേസുകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോ​ഗം ചെയ്യുകയാണെന്ന് കരുതുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു‌