കൊല്ലത്ത് എല്‍ഡിഎഫില്‍ ഭിന്നത; കൊല്ലം മധു കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവെച്ചു

കൊല്ലത്ത് സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു. മേയര്‍ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ഉഭയകക്ഷി ധാരണ സിപിഎം പാലിച്ചില്ലെന്ന് ചൊല്ലി കൊല്ലത്ത് എല്‍ഡിഎഫില്‍ പൊട്ടിത്തെറി. ഇതേ തുടര്‍ന്ന് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐ രാജിവച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവാണ് സ്ഥാനം രാജിവച്ചത്.

കൊല്ലം മധുവിനൊപ്പം രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും സിപിഐ രാജിവച്ചിട്ടുണ്ട്. നിശ്ചിതകാലയളവിന് ശേഷം മേയര്‍ സ്ഥാനം സിപിഎം നേതാവ് പ്രസന്ന ഏണസ്റ്റ് രാജിവയ്ക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇന്ന് അവര്‍ മേയര്‍സ്ഥാനം രാജിവക്കാതായതോടെയാണ് പ്രശ്‌നം രൂക്ഷമായത്.

വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സവിത ദേവി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് അദ്ധ്യക്ഷന്‍ സജീവ് സോമന്‍ എന്നിവരുമാണ് മധുവിനൊപ്പം രാജിവച്ചത്.