കാര്യങ്ങൾ കലങ്ങി തെളിഞ്ഞു വരട്ടെ; ജോസ് കെ. മാണി പക്ഷത്തിന്റെ കാര്യത്തിൽ എൽ.ഡി.എഫ് നിലപാട് എടുക്കാൻ സമയമായില്ലെന്ന് കോടിയേരി

Advertisement

യു.ഡി.എഫിൽ നിന്ന് പുറത്തായ ജോസ് കെ മാണി പക്ഷത്തിന്റെ കാര്യത്തിൽ എൽ.ഡി.എഫ് നിലപാടെടുക്കാൻ സമയമായിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ചർച്ച തുടരാൻ പഴുതിട്ടുള്ള നിലപാടാണ് യു.ഡി.എഫ് എടുത്തത്. യു.ഡി.എഫിൽ നിൽക്കാൻ അവകാശമില്ലെന്നാണ് കൺവീനർ പറഞ്ഞത്. കാര്യങ്ങൾ കലങ്ങി തെളിഞ്ഞു വരട്ടെയെന്നും കോടിയേരി പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാൻ ജോസ് വിഭാഗം തയ്യാറാകാതിരുന്നതിനെ തുടർന്നാണ് യുഡിഎഫ്, ജോസ് കെ മാണി വിഭാ​ഗത്തെ പുറത്താക്കാൻ തീരുമാനിച്ചത്.

യുഡിഎഫ് നേതൃത്വം എല്ലാ മാന്യതയും നൽകി പല തവണ ചർച്ചകൾ നടത്തിയിട്ടും ജോസ് വിഭാഗം ധാരണ പാലിച്ചില്ലെന്നാണ് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ പത്രസമ്മേളത്തിൽ പറഞ്ഞത്.