കേരളത്തിൽ ഇന്ന് 449 പേർക്ക് കോവിഡ്; 144 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം, ഉറവിടം അറിയാത്ത 18 കേസുകൾ

കേരളത്തിൽ കോവിഡ് വ്യാപനം അനുദിനം വർദ്ധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളത്തിൽ അറിയിച്ചു.

ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 64 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കം വഴി 144 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡിഎസ്‌സി 10, ബിഎസ്എഫ് 1. ഐടിബിപി 77 ഫയര്‍ഫോഴ്‌സ് 4, കെഎസ്‌സി 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആലപ്പുഴ 119, തിരുവനന്തപുരം 763, മലപ്പുറം 47 പത്തനംതിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15 വയനാട് 14, കോട്ടയം 10, തൃശൂര്‍ 9, കാസര്‍ഗോഡ് 9 ഇടുക്കി 4 എന്നിങ്ങനെയാണ് പോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

24 മണിക്കൂറിനിടെ 12230 സാമ്പിളുകള്‍ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍. ഇന്ന് 713 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നാണ്. ഇതുവരെ 2,44,388 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5407 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.