കളള് കുടിച്ച കുരങ്ങനെ തേളു കുത്തിയ അവസ്ഥയാണ് മുഖ്യമന്ത്രിക്ക്; മറുപടിയുമായി കെ. സുരേന്ദ്രൻ

Advertisement

മാനസിക നില തെറ്റിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി കെ. സുരേന്ദ്രൻ രം​ഗത്ത്. സമനില തെറ്റിയവനാണ് മറ്റുള്ളവർക്ക് സമനില തെറ്റിയെന്ന് തോന്നുകയെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

ആര്‍ക്കാണ് സമനില തെറ്റിയതെന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കണ്ട എല്ലാവര്‍ക്കും അറിയാം. കളളു കുടിച്ച കുരങ്ങനെ തേളു കുത്തി‌യ അവസ്ഥയാണ് മുഖ്യമന്ത്രിയുടെതെന്നും കെ. സുരേന്ദ്രൻ പരിഹസിച്ചു.

മുഖ്യമന്ത്രിയെ ഭയം വേട്ടയാടുന്നു. സ്വന്തം നിഴലിനോടു പോലും മുഖ്യമന്ത്രിക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് രാഷ്ട്രീയമായ മറുപടിയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

അത്രയും മാനസിക നില തെറ്റിയ ഒരാളെ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി നിര്‍ത്തുന്നല്ലോ എന്ന കാര്യം അവര്‍ ആലോചിക്കേണ്ട കാര്യമാണെന്നായിരുന്നു സുരേന്ദ്രനെ കുറിച്ച് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.