ഇന്ധനവില ഇന്നും കൂട്ടി; സർക്കാർ ഇടപെടാത്തത് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 48 പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 112 രൂപ 73 പൈസയും കോഴിക്കോട് 111 രൂപ 18 പൈസയാണ്. കൊച്ചിയിൽ പെട്രോളിനു 110.26 രൂപയാണ്. ഒരു മാസത്തിനിടെ പെട്രോളിന് ഏഴ് രൂപ എണ്‍പത്തിരണ്ട് പൈസയും ഡീസലിന് എട്ട് രൂപ എഴുപത്തൊന്ന് പൈസയുമാണ് കൂടിയത്.

Read more

അതേസമയം ദിനംപ്രതി ഇന്ധനവില വർദ്ധിപ്പിക്കുന്നതിനെതിരെ സർക്കാർ ഇടപെടാത്തത് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാത്തതും പ്രതിപക്ഷം പ്രശ്നാവത്കരിക്കും. പാചകവാതക സിലിണ്ടറിന്റെ വിലവർദ്ധനയിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുള്ള ശ്രദ്ധ്രക്ഷണിക്കലും സഭയിലുണ്ടാകും.