ഇന്ധന വിലയിൽ ഇന്നും വർദ്ധന

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 110 കടന്നു. പാറശ്ശാലയിലാണ് പെട്രോൾ വില 110.10 പൈസ കൂടിയത്. പാറശ്ശാലയിൽ ഡീസൽ വില 104 രൂപയായി.

ഒരു മാസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 40 പൈസയുമാണ് വർദ്ധിച്ചത്. കഴിഞ്ഞ 11 ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.