കോന്നി മുന്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി ആത്മഹത്യ ചെയ്ത നിലയില്‍

Advertisement

പത്തനംതിട്ട കോന്നിയിൽ സിപിഎം മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് സ്വദേശി സി കെ ഓമനക്കുട്ടനെ (48) ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാർട്ടി ഏരിയ നേതൃത്വവുമായി നിലനിന്ന പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക സൂചന. കോന്നി കോര്‍പറേറ്റീവ് ബാങ്കിലെ കളക്ഷന്‍ ഏജന്‍റ് കൂടിയാണ് ആത്മഹത്യ ചെയ്ത ഓമനക്കുട്ടന്‍.

സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് എതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. കോന്നി ആർസിബി ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ ആയിരുന്നു ഓമനക്കുട്ടന്‍. ഒരു വർഷത്തോളം ആയി ഓമനക്കുട്ടൻ പാർട്ടിയിൽ സജീവമായിരുന്നില്ല. പാർട്ടിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ഓമനക്കുട്ടന്‍റെ ഭാര്യ രാധ ആരോപിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിൽ വാർഡിലെ സിപിഎം സ്ഥാനാർത്ഥിയുടെ പരാജയത്തെ തുടർന്നാണ് ഭീഷണി തുടങ്ങിയത്. ഒരു തവണ കയ്യേറ്റം ചെയ്യുകയും ഉണ്ടായി. ജോലി കളയും എന്നും ഭീഷണിപ്പെടുത്തിയതായും രാധ പറഞ്ഞു