കൊല്ലത്ത് കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ കാണാതായി

കൊല്ലത്ത് നിന്ന് കടലിലേക്ക് ബോട്ടില്‍ പോയ മത്സ്യത്തൊഴിലാളികളെ കാണാതായി.കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം.

നാല് പേരടങ്ങുന്ന ബോട്ടാണ് കാണാതാതായത്ഇവരെ കണ്ടെത്തുന്നതിനായി കോസ്റ്റല്‍ പൊലീസും തീരസംരക്ഷണ സേനയും തിരച്ചില്‍ നടത്തുകയാണ്.

നീണ്ടകര സ്വദേശി മജീദിന്റെ ഉടമസ്ഥതയിലുള്ള ‘സ്‌നേഹിതന്‍’ എന്ന ബോട്ടാണ് കാണായത്. ശനിയാഴ്ച മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇന്ന് രാവിലെ മടങ്ങിവരേണ്ടതായിരുന്നു.