മുഖ്യമന്ത്രി 'അനാവശ്യമായി' ഇടപെട്ടാൽ പോലും ഇനി രക്ഷയില്ല: സന്ദീപ് വാര്യർ

നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രി ശിവൻകുട്ടിക്കും സർക്കാരിനുമെതിരെ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ ജനപ്രതിനിധി എന്ന സവിശേഷ അധികാരം ഉപയോഗിച്ച് വിചാരണ നേരിടാതെ രക്ഷപ്പെടാനാവില്ല എന്ന് സുപ്രീം കോടതി വ്യക്തമായി ഉത്തരവിട്ടു കഴിഞ്ഞു. ശിക്ഷിക്കാതെ വിടാൻ ഒരു സാധ്യതയുമില്ലാത്ത കേസായി നിയമ സഭ തല്ലിതകർത്ത കേസ് മാറിയിരിക്കുന്നു . മുഖ്യമന്ത്രിഇടപെട്ടാൽ പോലും ഇനി രക്ഷയില്ല എന്നും സന്ദീപ് വാര്യർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ ജനപ്രതിനിധി എന്ന സവിശേഷ അധികാരം ഉപയോഗിച്ച് വിചാരണ നേരിടാതെ രക്ഷപ്പെടാനാവില്ല എന്ന് സുപ്രീം കോടതി വ്യക്തമായി ഉത്തരവിട്ടു കഴിഞ്ഞു.

ശിവൻകുട്ടിയും സംഘവും നിയമസഭ തല്ലി തകർത്തോ എന്നതിന് ദൃശ്യങ്ങൾ തെളിവാണ് . അത് മാത്രമാണ് ഇനി വിചാരണക്കോടതിക്ക് പരിഗണിക്കാനുള്ള വിഷയം .

ശിക്ഷിക്കാതെ വിടാൻ ഒരു സാധ്യതയുമില്ലാത്ത കേസായി നിയമ സഭ തല്ലിതകർത്ത കേസ് മാറിയിരിക്കുന്നു .
മുഖ്യമന്ത്രി “അനാവശ്യമായി” ഇടപെട്ടാൽ പോലും ഇനി രക്ഷയില്ല.

Read more