മാസപ്പിറവി കണ്ടില്ല: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ഞായറാഴ്ച

 

ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ഞായറാഴ്ചയായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.

ഞായറാഴ്ചയാണ് പെരുന്നാളെങ്കിൽ സംസ്ഥാനത്ത് ലോക്ക് ഡൗണിന് ചില ഇളവുകളെല്ലാം നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാത്രി ഒമ്പത് മണിവരെ കടകൾ എല്ലാം തുറക്കും.‌ നാളെ ഈ നില തുടരുകയും മറ്റന്നാൾ സമ്പൂർണ ലോക്ക് ഡൗണിൽ കാര്യമായ ഇളവുകൾ ഉണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.