മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്നു; എറണാകുളത്ത് യുവാവ് അറസ്റ്റില്‍

എറണാകുളത്ത് അച്ഛനെ മദ്യലഹരിയില്‍ ചവിട്ടിക്കൊന്ന മകന്‍ പിടിയില്‍. ചേലാമറ്റം സ്വദേശി ജോണി ആണ് മകന്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം നടന്നത്. ഇതേ തുടര്‍ന്ന് ജോണിയുടെ മകന്‍ മെല്‍ജോ ആണ് പൊലീസിന്റെ പിടിയിലായത്. മദ്യ ലഹരിയിലാണ് പ്രതി കൃത്യം നടത്തിയത്.

പിതാവിന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതി ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ജോണിയുടെ വാരിയെല്ലുകള്‍ പൊട്ടിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മെല്‍ജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു.