കൊച്ചിയില്‍ ലഹരിമരുന്ന് വേട്ട; എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍

സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവതിയും യുവാവും കൊച്ചി സിറ്റി ഡാന്‍സാഫിന്റെ (ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ്) പിടിയില്‍. 4.5 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി സിറാജുദ്ദീന്‍ (27), തൃശ്ശൂര്‍ സ്വദേശി ശ്രീഷ്ന (26) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം എസ്.ആര്‍.എം. റോഡിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

കൊച്ചി സിറ്റി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫിന്റെ പരിശോധന. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Read more

അടുത്തിടെ ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയതിനു പിന്നാലെ പൊലീസ് നഗരത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.