പബ്ലിക് റിലേഷന്‍സ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ( PRCI ) ഗവേര്‍ണിങ് കൌണ്‍സില്‍ ചെയര്‍മാനായി ഡോ ടി വിനയകുമാറിനെ നിയമിച്ചു. പിആര്‍സിഐ മുന്‍ ദേശീയ പ്രസിഡന്റായ വിനയകുമാര്‍ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ്.
കൊച്ചിയിലെ ഗൈഡ് അഡ്വര്‍ട്ടിസിങ് & പി ആര്‍ സ്ഥാപകനും സീനിയര്‍ പാര്‍ട്ണറും, കോമ് വെര്‍ട്ടിക്ക ചെയര്‍മാനും ആണ് കഴിഞ്ഞ 46 വര്‍ഷങ്ങളായി പബ്ലിക് റിലേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിനയകുമാര്‍.
പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഗവേര്‍ണിങ് കൗണ്‍സിലിന്റെ പുതിയ ഡയറക്ടര്‍മാരായി ചിന്മയി പ്രവീണ്‍, കെ. രവീന്ദ്രന്‍, അരിജിത് മജുംദാര്‍, ഡോ ബി കെ രവി, രവി മഹാപത്ര ടി എസ് ലത, സി ജെ സിംഗ് എന്നിവരെ നിയമിച്ചു. എം ബി ജയറാം, ശ്രീനിവാസ് മൂര്‍ത്തി, ഗീത ശങ്കര്‍, എസ് നരേന്ദ്ര, ഡോ കെ ആര്‍ വേണുഗോപാല്‍ എന്നിവര്‍ ഡയറക്ടര്‍മാരായി തുടരും.
Read more
പ്രശാന്ത് വേണുഗോപാല്‍ ആണ് പുതിയ YCC ( യങ് കമ്മ്യൂണിക്കേറ്റര്‍സ് ക്ലബ്ബ്) ചെയര്‍മാന്‍. പശുപതി ശര്‍മ്മ നാഷണല്‍ എക്‌സിക്യൂട്ടീവിന്റെ സെക്രട്ടറി ജനറലും, യൂ എസ് കുട്ടി സീനിയര്‍ വൈസ് പ്രസിഡന്റും ആണ്. ഇന്ത്യയിലെ കമ്മ്യൂണിക്കേഷന്‍ രംഗത്തുള്ള പ്രൊഫഷനലുകളുടെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായ പി ആര്‍ സി ഐ 2004 ലാണ് എം ബി ജയറാമിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടത്. ഇപ്പോള്‍ കൊച്ചിയിലടക്കം ഇന്ത്യയിലാകെ 60 ചാപ്ടറുകള്‍ ഉണ്ട്.







