പി.സി ജോര്‍ജ്ജിനെ മൂലയ്ക്കിരുത്താമെന്ന് കരുതേണ്ടാ: കെ.സുരേന്ദ്രന്‍

പി സി ജോര്‍ജിനെ വേട്ടയാടി മൂലയ്ക്കിരുത്താമെന്ന് വിചാരിക്കേണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്്് കെ സുരേന്ദ്രന്‍. പി സി ജോര്‍ജിന്റെ പ്രസംഗം വലിയ അപരാധമാണെങ്കില്‍ പി സിയെക്കാള്‍ മ്ളേച്ചമായി സംസാരിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു.

Read more

പി സി ജോര്‍ജിന് ബിജെപി ജനാധിപത്യ സംരക്ഷണം നല്‍കുമെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു. ഹിന്ദുക്കളെ ഭിന്നിപ്പിക്കുമെന്ന് പറഞ്ഞ ഫസല്‍ ഗഫൂറിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലാ ബിഷപ്പിനെതിരെ തിരിഞ്ഞപ്പോഴും യാതൊരു നടപടിയുമുണ്ടായില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ മാത്രമാണ് അദ്ദേഹത്തെ സംരക്ഷിക്കാനെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.