പു​നഃ​സം​ഘ​ട​ന​യിലെ അതൃപ്തി സോണിയ ഗാന്ധിയെ അറിയിക്കും, ഉമ്മൻ ചാണ്ടി ഡൽഹിയിൽ

സംസ്ഥാനത്ത് നോ​മി​നേ​ഷ​ൻ രീ​തി​യി​ൽ പാർട്ടി പു​നഃ​സം​ഘ​ട​ന​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​ലെ അതൃപ്തി അറിയിക്കാൻ ഉമ്മൻ ചാണ്ടി ഇന്ന് സോണിയ ഗാന്ധിയെ കാണും. പതിനൊന്നരക്ക് സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച.

ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ്​ സം​ഘ​ട​ന തി​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ ഇനിയുള്ള പുനഃസംഘടന നടപടികൾ നിർത്തിവയ്ക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെടും. എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ , കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ മു​തി​ർ​ന്ന നേ​താ​വ്​ എ.​കെ ആ​ൻ​റ​ണി എ​ന്നി​വ​രെ അ​ദ്ദേ​ഹം ചൊ​വ്വാ​ഴ്​​ച പുന:സംഘടനയിലെ അതൃപ്തി അറിയിച്ചിരുന്നു.

പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്ക് പരാതികളുണ്ടെന്ന് ഐ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹൈ​ക​മാ​ൻ​ഡിന്റെയും കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സമിതി​യു​ടെ​യും അ​നു​മ​തി തേ​ടി​യ ശേ​ഷം ന​ട​ത്തു​ന്ന പു​നഃ​സം​ഘ​ട​നാ ന​ട​പ​ടി ക്ര​മ​ങ്ങ​ളുമായി മുന്നോട്ട് പോ​കു​മെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി സ​തീ​ശ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത്​ പ​റ​ഞ്ഞു. ബെ​ന്നി ബ​ഹ​നാ​നൊ​പ്പ​മാ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്. സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​ന്റെ ഏ​ക​പ​ക്ഷീ​യ​മാ​യ പോ​ക്കി​നെ​തി​രെ പ​രാ​തി പ​റ​യാ​ൻ അ​ടു​ത്ത ദി​വ​സം ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും ഡ​ൽ​ഹി​യി​ൽ എത്തി സോ​ണി​യ​യെ കാണും.

സംഘടന തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺ​ഗ്രസിൽ പുന:സംഘടന പാടില്ലെന്നാണ് എ ഐ ​ഗ്രൂപ്പുകളുടെ നിലാപാട്. കെ.​പി.​സി.​സി മു​ത​ൽ ബ്ലോ​ക്ക്​ ത​ലം വ​രെ പു​നഃ​സം​ഘ​ട​ന ന​ട​ത്തു​ന്ന​തി​ൽ എ​ന്തു കാ​ര്യ​മെ​ന്നാ​ണ്​ ഇ​രു​വ​രു​ടെ​യും ചോ​ദ്യം. സംഘടന തിരഞ്ഞെടുപ്പെന്ന സമ്പൂർണ്ണ നേതൃയോഗ തീരുമാനം കെ പി സി സി നിർവഹക സമിതി ചർച്ച വഴി മറികടക്കാൻ ആകില്ലെന്നും ​ഗ്രൂപ്പുകൾ പറയുന്നു. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മൻചാണ്ടി ഡൽഹിയിൽ എത്തിയത്.

Read more

തി​ര​ഞ്ഞെ​ടു​പ്പി​​ലേ​ക്ക്​ ഇ​നി​യും ഏ​റെ ദൂ​ര​മു​ണ്ടെ​ന്നി​രി​ക്കേ, പാ​ർ​ട്ടി​യെ സം​ഘ​ട​നാ തി​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ അ​ട​ക്കം സ​ജ്ജ​മാ​ക്കു​ന്ന​തി​ന്​ ഭാ​ര​വാ​ഹി​ക​ൾ ഉ​ണ്ടാ​വു​ക​യും സ​ജീ​വ​മാ​യി അ​വ​ർ രം​ഗ​ത്തി​റ​ങ്ങു​ക​യും വേ​ണ​മെ​ന്നാ​ണ്​ വി.ഡി സതീശന്റെയും കെ.​പി.​സി.​സി അധ്യക്ഷൻ​ കെ. ​സു​ധാ​ക​രന്റെയും നി​ല​പാ​ട്.