‘യെച്ചൂരിക്കു എംപിയാക്കാത്താതില്‍ നിരാശ, പ്രവര്‍ത്തനങ്ങള്‍ സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ട്’; സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

Advertisement

സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം. ദേശീയ തലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന യെച്ചൂരിയുടെ നിലപാടാണ് വിമര്‍ശനത്തിനു കാരണം. നേരെത്ത ഇതിനു വേണ്ടി യെച്ചൂരി അവതരിപ്പിച്ച രേഖ കേന്ദ്ര കമ്മിറ്റി തള്ളിയിരുന്നു.

യെച്ചൂരിക്കു എംപിയാക്കാത്താതില്‍ നിരാശയുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടാണെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. ഇതിനു പുറമെ പൊലീസില്‍ കൂടുതല്‍ ആര്‍എസ്എസുകാരാണെന്നും വിമര്‍ശനമുണ്ടായി. സിപിഐ ജില്ലാ സെക്രട്ടറി നെടുമങ്ങാട് നിയോജകമണ്ഡലത്തിലേക്ക് മത്സരിച്ച സി ദിവകാരനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ഇതു അറിഞ്ഞ ദിവാകരന്‍ സിപിഐഎമ്മനെ സമീപിച്ചു. സ്വന്തം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച സിപിഐ നിലപാട് അപലനീയമാണെന്നും ജില്ലാ സമ്മേളനം വിലയിരുത്തി.

യെച്ചൂരിക്കു പുറമെ ധനമന്ത്രി തോമസ് ഐസ്‌ക്കിനു നേരെയും രൂക്ഷ വിമര്‍ശനമുണ്ടായി. ജിഎസ്ടി വിഷയത്തില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായമാണ് തോമസ് ഐസക്ക് ആദ്യം സ്വീകരിച്ചത്. ഇതു പാര്‍ട്ടിക്ക് ക്ഷീണമായിയെന്നും ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.