മലപ്പുറത്ത് ചികിത്സയിലിരിക്കെ മരിച്ച തമിഴ്നാട് സ്വദേശിക്ക് കോവിഡ്

മലപ്പുറത്ത് ചികിത്സയിലിരിക്കെ മരിച്ച തമിഴ്നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. മഞ്ചേരി ​ഗവ. മെഡിക്കൾ കോളേജ് ആശുപത്രിയിൽ വച്ച് ജൂൺ 24 മരിച്ച അരശൻ (55) നാണ് കോവിഡ് സ്ഥിരീകരിച്ചത്.

രോഗി മരിച്ച ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് ബാധ കണ്ടെത്തിയിരുന്നില്ല. സാമ്പിളിന്റെ തുടർ പരിശോധനാ ഫലത്തിലാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം ശേഖരിച്ച സാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു. ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് തമിഴ്നാട്ടിൽ സംസ്‌ക്കരിച്ചത്.