പാവങ്ങള്‍ക്ക് വീട് നല്‍കുന്ന ലൈഫ് പദ്ധതിയെ വിവാദങ്ങൾ ബാധിക്കില്ല: മുഖ്യമന്ത്രി

പാവങ്ങള്‍ക്ക് വീട് നല്‍കുന്ന ലൈഫ് പദ്ധതിയെ ഒരു വിവാദവും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഈ പദ്ധതി പ്രതിബദ്ധതയോടെ നടപ്പാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് ശക്തി ശ്രമിച്ചാലും പദ്ധതിയിൽ നിന്നും സംസ്ഥാന സര്‍ക്കാരിനെ പിന്തിരിപ്പിക്കാനാകില്ല. എല്ലാ പാവപ്പെട്ടവര്‍ക്കും ഉറപ്പായും അതിൽ വിശ്വസിക്കാം, ഈ സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ അതേ രീതിയില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.