'കേരളത്തിലെ മുഴുവൻ ജനങ്ങളും കാത്തിരിക്കുന്ന വിജയം 2026ൽ കോൺഗ്രസ് നേടും, അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ'; ഷാഫി പറമ്പിൽ

2026ൽ കേരളത്തിലെ മുഴുവൻ ജനങ്ങളും കാത്തിരിക്കുന്ന വിജയം കോൺഗ്രസ് നേടുമെന്ന് ഷാഫി പറമ്പിൽ എംപി. 2022ലെ അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ 2026ൽ യുഡിഎഫിന്റെ വിജയം കാത്തിരിക്കുകയാണ് ജനമെന്നും ആവർത്തിക്കാൻ പോകുന്നത് 2021 അല്ല എന്നും 2001 ആണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

വ്യക്തിപരമായി കിട്ടുന്ന അവസരമായല്ല ഇതിനെ കാണുന്നതെന്നും പാർട്ടിയെ തിരികെ കൊണ്ടുവരാനാണ് നോക്കുന്നതെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. ആ ഉത്തരവാദത്തമാണ് പാർട്ടി ഏൽപ്പിച്ചത്. പിണറായി വിജയനെതിരായ പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ല എന്ന് കെ സുധാകരൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

അതേസമയം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള റിലേയാണ് ഇനി എന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. 2022ലെ അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ 2026ൽ യുഡിഎഫിന്റെ വിജയം കാത്തിരിക്കുകയാണ് ജനം. അതിന് ഒരു ടീം എന്ന നിലയിൽ മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Read more